A skit by Akhil പ്രേം
------------------------------------------------------------
ആന - junior, S1S2
Applied
ഉറുംബ് - senior, S6 Mech
[Lunch Break]
നെഞചും വിരിച്ചു, കണ്ണും ഉരുട്ടി വെരാന്ധയിലൂടെ ഉലാത്തുന്ന ഉറുംബ്. എതിരെ , ഒരു വശത്തോട്ടു ഒതുങ്ങി, പമ്മി പമ്മി വരുന്നു ആന. ഉറുംബ് ആനേനെ ചിറയുന്നു. അറിയാതെ ആനെയും ഒന്നു നോക്കി പോയി...
ഉറുംബ്: "ഒന്നു നിന്നെ സാര്‍"
ആന [കണ്‍ഫ്യൂഷന്‍]: (babbabba...)
ഉറുംബ് [അടിമുടി ഒന്നു നോക്കീട്ടു]: "എന്താടാ പേര്..."
ആന [പേടിച്ചു]: "(Gulp!) ശശി!"
ഉറുംബ് [ചിരി അമര്‍ത്തികൊണ്ട്]: "ബാക്കി ഞാന്‍ പറയണോ ******?"
ആന: "ക..ക... കണിമംഗലം കോവിലകത്തെ കുഞ്ഞു ശശി"
ഉറുംബ്: "Branch പറയെടാ..."
ആന: "Applied... (ഉറുംബിന്റെ നോട്ടം രൂക്ഷമാവുന്നത് കണ്ടു)... Electronics ആന്‍ഡ് Intrumentation"
ഉറുംബ്: "എന്ത്രട ****** നിനക്കു മൊട? ഇത്തിരി സൈസ് കൂടിയതാണ?"
ആന: "ആ...അല്ല ചേട്ടാ!"
ഉറുംബ്: "മ്മം.... ക്ലാസ്സില്‍ എത്ര പെണ്‍ പിള്ളേര്‍ ഉണ്ടടെ?"
ആന: "നാലു പേര്‍
ഉണ്ട് കഴിഞ്ഞു ചേട്ടാ, ബാക്കി ഉള്ളവര്‍ കാന്റീനില്‍ പോയിട്ട് തിരിച്ചു വന്നില്ല"
ഉറുംബ് [നമിച്ചുകൊണ്ടു]: "എത്ര സോദരിമാര്‍ നിന്റെ സഹപാഠികളായി സ്ഥിരംകൊള്ളുന്നു എന്നാണേ ചോദിച്ചത്"
ആന: "ഒന്നു... രണ്ടു... മൂന്നു...."
ഉറുംബ്: (അലറിക്കൊണ്ട്) "പഭ..."
ആന: "16 ചേട്ടാ, 16!"
ഉറുംബ്: "മ്മം.... അതില്‍ കൊള്ളാവുന്ന ഒരെണ്ണത്തിനെ വിളിച്ചോണ്ട് വാ"
ആന murmur ചെയ്തു ക്ലാസ്സിലേക്ക് പൊന്നു. അല്പ സമയം കഴിഞ്ഞു പുതിയോരളുമായി പുറത്തു വരുന്നു....ഉറുംബ് [ആനെയുടെ collaril പിടിച്ചു മാറ്റി നിര്‍ത്തിയിട്ടു]: "പിടിയാനെയാ?! **** മോനേ, നീ എന്നെ കളിയാക്കുന്നാ? ****** ****** *****...."
ആന [കരഞ്ഞോണ്ട്...]: "അയ്യോ ചേട്ടാ, ഒന്നും ചെയ്യല്ലേ....."
ഉറുംബ്: "നിനക്കു ഭയങ്കര ഇഷ്ടപെട്ടതല്ലേ, നീ പോയി propose ചെയ്"
ആന [വിതുംബികൊണ്ട്]: "അ...അത് പിന്നെ...."
ഉറുംബ്: "എന്താടാ propose ചെയ്താല്‍, നിനക്കു കൊമ്പുണ്ടോ?"
ആന: "ഒണ്ടു ചേട്ടാ.... രണ്ടെണ്ണം"
ഉറുംബ് [കൈ ഓങ്ങി കൊണ്ടു]: "****** പോയി propose ചെയ്യട"
ആന മടിച്ചു മടിച്ചു പിടിയനെയുടെ അടുത്തേക്ക് നീണ്ടുന്നു...
ആന [തല കുനിച്ചു]: (murmur)
ഉറുംബ്: "ഉറക്കെ പറയെടാ"
ആന [നാണത്തോടെ]: "വില്‍ യു marry മി?"
ഉറുംബ്: "ശേ, എങ്ങനെ propose ചെയ്താല്‍ പിടിയാന പോയിട്ട് കുഴിയാന പോലും നിന്നെ കേട്ടില്ല"
ആന [സര്‍വ ധൈര്യവും സംഭരിച്ച് കൊണ്ടു]: "ഞാന്‍ കുറെ ആനകളെ കണ്ടിട്ടോണ്ട്, പക്ഷെ നിന്നെ പോലെ ഒരെണ്ണത്തിനെ കണ്ടിട്ടേയില്ല! വില്‍ യു marry മി?!"
ഉറുംബ് ആന്‍ഡ് പിടിയാന: "!!!"
ബെല്‍ അടിക്കുന്നു.ആന: (ആശ്വാസം)
ഉറുംബ്: "മ്മം... നിന്നെ ഞാന്‍ പിന്നെ
എടുത്തോളാം!"
------------------------------------------------------------
Discalimer: The characters portrayed in this play are (mostly) fictional. Any similarity to persons, living or dead , is only moderately coincidential.